Ongoing News
തിരക്കുകള്‍ക്കിടയിലും മൗലിദോതാം: അവസരവുമായി പ്രിസം ഫൗണ്ടേഷന്‍
മുപ്പത് മിനുട്ടിനുള്ളില്‍ മൗലിദ് പാരായണവും നസ്വീഹത്തും ഉള്‍പ്പെടുന്നതാണ് പ്രിസം വെര്‍ച്വല്‍ മൗലിദ് സദസ്സ്.

തിരുവനന്തപുരം | റബീഉല്‍ അവ്വല്‍ മാസത്തില്‍ തിരക്കുകള്‍ കാരണം മൗലിദ് പാരായണം ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി വിര്‍ച്വല്‍ മൗലിദ് സദസ്സ് ഒരുക്കി പ്രിസം ഫൗണ്ടേഷന്‍. ജോലിത്തിരക്ക്, പഠനം തുടങ്ങിയ കാരണങ്ങളാല്‍ മൗലിദ് സദസ്സുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത പ്രൊഫഷണലുകള്‍, യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍, വിദേശത്ത് താമസിക്കുന്നവര്‍ എന്നിവര്‍ക്കായാണ് പ്രിസം ഫൗണ്ടേഷന്‍ റബിഹോളക്സ് 98 വിര്‍ച്വല്‍ മൗലിദ് സദസ്സ് സംഘടിപ്പിക്കുന്നത്.
കേവലം മുപ്പത് മിനുട്ടിനുള്ളില്‍ മൗലിദ് പാരായണവും നസ്വീഹത്തും ഉള്‍പ്പെടുന്നതാണ് പ്രിസം വെര്‍ച്വല്‍ മൗലിദ് സദസ്സ്. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് (സഊദി സമയം: വൈകീട്ട് 05.30, യു കെ 03.30) പരിപാടി.
ഷിബിലി ത്വാഹിര്‍ നൂറാനി മഞ്ചേരി നേതൃത്വം നല്‍കുന്ന മൗലിദില്‍ meet.google.com/xin-rrav-geo ലിങ്കിലൂടെയും പ്രിസം ഫൗണ്ടേഷന്‍ യൂട്യൂബ് ചാനലിലൂടെയും മൗലിദില്‍ പങ്കെടുക്കാം.