Kerala
മാത്യു കുഴല്‍നാടന്റെ കമ്പനിക്കെതിരെ പറഞ്ഞിട്ടില്ല;രാഷ്ട്രീയ കാപട്യം തുറന്ന് കാട്ടാനാണ് ശ്രമിച്ചതെന്ന് സി എന്‍ മോഹനന്‍
കള്ളപ്പണം വെളുപ്പിക്കാന്‍ മാത്യു നിയമസ്ഥാപനത്തെ ഉപയോഗിച്ചു വെന്ന് നേരത്തെ സി എന്‍ മോഹനന്‍ ആരോപിച്ചിരുന്നു

എറണാകുളം | മാത്യു കുഴല്‍നാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് മാത്യു കുഴല്‍നാടന്റെ ഭൂമിയുടെ കാര്യമാണ്. കെഎംഎന്‍പിയെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും സി എന്‍ മോഹനന്‍ കെഎംഎന്‍പിയുടെ നോട്ടീസിന് നല്‍കിയ മറുപടിയില്‍ പറയുന്നു
കുഴല്‍നാടന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സ്വത്തുവിവരങ്ങളിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. കുഴല്‍നാടന്റെ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും സി എന്‍ മോഹനന്‍ പറഞ്ഞു
കള്ളപ്പണം വെളുപ്പിക്കാന്‍ മാത്യു നിയമസ്ഥാപനത്തെ ഉപയോഗിച്ചു വെന്ന് നേരത്തെ സി എന്‍ മോഹനന്‍ ആരോപിച്ചിരുന്നു.നിയമനടപടിയുമായിമുന്നോട്ട് പോകും എന്ന മാത്യുവിന്റെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് സി എന്‍ മോഹനന്‍ വിശദീകരണവുമായി രംഗത്ത് വന്നത്. എന്നാല്‍ അധിക്ഷേപിച്ച് കീഴ്‌പെടുത്താന്‍ ശ്രമിക്കുന്നത് സിപിഎം ശൈലിയാണെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.