Connect with us

manipur election

ബി ജെ പി സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ മണിപ്പൂരില്‍ വന്‍ പ്രതിഷേധം, രാജി

ബി ജെ പി അനുയായികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.

Published

|

Last Updated

ഇംഫാല്‍ | നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി പട്ടിക ബി ജെ പി പുറത്തുവിട്ടതിന് പിന്നാലെ വന്‍ പ്രതിഷേധവും രാജികളും. ബി ജെ പി അനുയായികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. മുഖ്യമന്ത്രി എന്‍ ബിരണ്‍ സിംഗിന്റെ കോലവും കത്തിച്ചിട്ടുണ്ട്. സീറ്റ് ലഭിക്കാത്തവരും അവരുടെ അനുയായികളും വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. നിരവധി പേര്‍ രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

വിവിധയിടങ്ങളില്‍ ബി ജെ പിയുടെ ഓഫീസുകള്‍ പ്രവര്‍ത്തകര്‍ തന്നെ തകര്‍ത്തു. പ്ലക്കാര്‍ഡുമേന്തി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസുകളിലേക്ക് മാര്‍ച്ച് ചെയ്തു. ഇംഫാലിലെ സംസ്ഥാന പാര്‍ട്ടി ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

കോണ്‍ഗ്രസില്‍ നിന്ന് വരുന്നവര്‍ക്ക് സീറ്റ് നല്‍കുന്നതിനാണ് പല ബി ജെ പി നേതാക്കള്‍ക്കും അവസരം നിഷേധിച്ചത്. ഇതില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ രാജി വെച്ചിട്ടുണ്ട്. ബി ജെ പിയില്‍ ചേര്‍ന്ന പത്ത് മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്.

Latest