Kozhikode
മര്‍കസ് ശൈഖ് രിഫാഈ (റ) ആണ്ട് സമാപിച്ചു
സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ അനുസ്മരണ സംഗമത്തിന് നേതൃത്വം നല്‍കി. വി പി എം ഫൈസി വില്യാപള്ളി അധ്യക്ഷത വഹിച്ചു.

കോഴിക്കോട് | മര്‍കസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യയോടനുബന്ധിച്ച് സംഘടിപ്പിച്ച ശൈഖ് രിഫാഈ (റ) ആണ്ട് നേര്‍ച്ച സമാപിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ അനുസ്മരണ സംഗമത്തിന് നേതൃത്വം നല്‍കി.
മഹത്തുക്കളെയും സദ്ജനങ്ങളെയും അനുസ്മരിക്കുന്നത് ജീവിതം ചിട്ടപ്പെടുത്താന്‍ സഹായിക്കുമെന്നും മനുഷ്യ മനസ്സുകളെ പ്രകാശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി പി എം ഫൈസി വില്യാപള്ളി അധ്യക്ഷത വഹിച്ചു.
മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര അനുസ്മരണ പ്രഭാഷണം നടത്തി. പൊതുജനങ്ങളും മര്‍കസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും സംബന്ധിച്ച ചടങ്ങില്‍ രിഫാഈ മൗലിദ്-മഹ്‌ളറത്തുല്‍ ബദ്രിയ്യ മജ്ലിസിന് കെ കെ അഹ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പി സി അബ്ദുല്ല ഫൈസി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുസത്താര്‍ കാമില്‍ സഖാഫി, ഉമറലി സഖാഫി എടപ്പുലം, കരീം ഫൈസി വാവൂര്‍, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, ബശീര്‍ സഖാഫി കൈപ്രം, ഹനീഫ് സഖാഫി ആനമങ്ങാട്, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഉസ്മാന്‍ സഖാഫി വേങ്ങര സംബന്ധിച്ചു.