markaz knowledge city
മർകസ് നോളജ് സിറ്റി: ആവേശമായി കർണാടക പ്രചാരണ സമ്മേളനങ്ങൾ
മംഗലാപുരത്ത് നടന്ന ദക്ഷിണ- ഉത്തര കന്നഡ, ഉഡുപ്പി ജില്ലാ സംയുക്ത സംഗമം കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു | രാജ്യവ്യാപകമായി മർകസ് നടപ്പാക്കികൊണ്ടിരിക്കുന്ന വിദ്യാഭ്യാസ, ജീവകാരുണ്യ പദ്ധതികൾ ജനങ്ങൾക്കിടയിൽ എത്തിക്കുന്ന പ്രചാരണ സമ്മേളനങ്ങൾ കർണാടകയിൽ ആവേശമാകുന്നു. നോളജ് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനത്തോടനുബന്ധിച്ച് കർണാടകയിലെ ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന സമ്മേളനങ്ങളിൽ വിവിധ സുന്നി സംഘടനാ പ്രവർത്തകരും നേതാക്കളുമാണ് പങ്കെടുക്കുന്നത്. മംഗലാപുരത്ത് നടന്ന ദക്ഷിണ- ഉത്തര കന്നഡ, ഉഡുപ്പി ജില്ലാ സംയുക്ത സംഗമം കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മുംതാസ് അലി, നിസാർ ലക്കിസ്റ്റാർ, അശ്റഫ് കിനാര, അലിക്കുഞ്ഞി മുസ്‌ലിയാർ സംസാരിച്ചു.
ഷിമോഗയിൽ നടന്ന ഷിമോഗ, ചിക്ക്മാംഗ്ലൂർ ജില്ലാ സംയുക്ത സമ്മേളനം മർസൂഖ് സഅദി കാമിൽ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി മുഖ്യപ്രഭാഷണം നിർവഹിച്ചു. അശ്റഫ് സഅദി മല്ലൂർ, അബ്ദുർറശീദ് സൈനി കാമിൽ സഖാഫി, മുഹമ്മദ് ഫൈസി കാർഗ, സയ്യിദ് ഹമീം ശിഹാബ്, അബ്ദുല്ലത്തീഫ് സഅദി, ഇസ്മാഈൽ സഅദി കിന്യ, അബ്ദുൽ ജബ്ബാർ സഅദി, അബ്ദുൽ ഹമീദ് മുസ്‌ലിയാർ, മൻസൂർ കോട്ടഗത്തെ സംബന്ധിച്ചു.
ഹാസൻ ജില്ലാ സമ്മേളനത്തിൽ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി മർകസ് പദ്ധതികൾ വിശദീകരിച്ചു. സയ്യിദ് ഇസ്മാഈൽ തങ്ങൾ ഉജിരെ, അബ്ദുർറശീദ് സൈനി, അശ്റഫ് സഅദി മല്ലൂർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രചാരണ സമിതിയാണ് സമ്മേളന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.