National
മർകസ് ഇമാം റബ്ബാനി പഞ്ചാബ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബൂബക്കറാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
സര്‍ഹിന്ദ് | ഫെബ്രുവരി 11, 12 തീയതികളിൽ പഞ്ചാബിലെ സർഹിന്ദിൽ നടക്കുന്ന മർകസ് ഇമാം റബ്ബാനി ക്യാമ്പസ് ഉദ്ഘാടന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സാജിദ് കരട് ആണ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചത്.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബൂബക്കറാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ പണ്ഡിതന്മാർ, രാഷ്ട്രീയ നേതാക്കൾ, പൗരപ്രമുഖർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളുടെ ഭാഗമായി എജു സമ്മിറ്റ്, പ്രിസം മീറ്റ്, ഉലമ കോൺഫറൻസ്, സുന്നി ഇജ്തിമാഅ് തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
ഇന്നലെ നടന്ന ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ഉസാമ നൂറാനി, റഷീദുദ്ധീൻ ശാമിൽ ഇർഫാനി, മുഹമ്മദ് സാജിദ് കരട് എന്നിവരും മറ്റ് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.



