Kerala
മര്‍കസ് സ്ഥാപകദിനം ആചരിച്ചു
കാരന്തൂരിലെ സെന്‍ട്രല്‍ ക്യാമ്പസില്‍ നടന്ന പതാകയുയര്‍ത്തലിന് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി
കോഴിക്കോട് | വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുമായി അരനൂറ്റാണ്ടിലേക്ക് ചുവടുവെക്കുന്ന മര്‍കസിന്റെ 48-ാമത് സ്ഥാപക ദിനാചരണം പ്രൗഢമായി. കാരന്തൂരിലെ സെന്‍ട്രല്‍ ക്യാമ്പസില്‍ നടന്ന പതാകയുയര്‍ത്തലിന് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. മര്‍കസിലൂടെ ജീവിതത്തിന്റെ മാര്‍ഗരേഖ തയ്യാറാക്കിയ അനവധി ജനങ്ങളുടെ സന്തോഷത്തിന്റെ ആഘോഷമാണ് മര്‍കസ് ദിനാചരണങ്ങള്‍ എന്നും കൂടുതല്‍ ഉത്സാഹത്തോടെ സാമൂഹിക ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് മര്‍കസ് കുടുംബം ലക്ഷ്യമിടുന്നതെന്നും ഉസ്താദ് സന്ദേശത്തില്‍ പറഞ്ഞു.
മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി സന്ദേശം നല്‍കി. പിടിഎ റഹീം എംഎല്‍എ മുഖ്യാതിഥിയായി. കല്‍ത്തറ അബ്ദുല്‍ഖാദിര്‍ മദനി, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ സംബന്ധിച്ചു.




