Connect with us

markaz unani med.college

മർകസ് യൂനാനി മെഡി. കോളേജിൽ ഒരു വര്‍ഷ പാരാമെഡിക്കല്‍ കോഴ്‌സിന് അംഗീകാരം

30 സീറ്റുകള്‍ ഉള്‍പ്പെടുത്തി റെജിമെന്റല്‍ തെറാപ്പി വിഭാഗത്തിലാണ് പാരാമെഡിക്കല്‍ കോഴ്‌സിന് അംഗീകാരം.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജില്‍ ഒരു വര്‍ഷക്കാല പാരാമെഡിക്കല്‍ കോഴ്‌സിന് അംഗീകാരം നൽകി സര്‍ക്കാര്‍ ഉത്തരവിറക്കി. 30 സീറ്റുകള്‍ ഉള്‍പ്പെടുത്തി റെജിമെന്റല്‍ തെറാപ്പി വിഭാഗത്തിലാണ് പാരാമെഡിക്കല്‍ കോഴ്‌സിന് അംഗീകാരം. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കേരളത്തിലെ ആദ്യത്തെ യൂനാനി മെഡി. കോളേജ് ആണ് 2010ൽ ആരംഭിച്ച മർകസ് യൂനാനി മെഡി. കോളേജ്.

ആയുർവേദത്തിലെ പഞ്ചകർമ ചികിത്സാ വിധിക്ക് സമാനമായി യുനാനി മെഡിസിനിൽ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ചികിത്സാരീതിയാണ് റെജിമെന്റൽ തെറാപ്പി. ആരോഗ്യ പരിപാലന രംഗത്ത് മികച്ച ഗുണഫലങ്ങൾ ലഭിക്കുന്ന ഒന്നാണിത്. മരുന്നുകൾ പൂർണമായും ഒഴിവാക്കി കപ്പിംഗ്, ലീച്ചിംഗ് തുടങ്ങിയ നിർദിഷ്ട ചികിത്സാരീതികളിലൂടെ രോഗഫലപ്രാപ്തി ലഭ്യമാക്കുന്ന പ്രത്യേക രീതിയിലുള്ള ഒരു ചികിത്സാ രീതിയാണിതിന്.

യൂനാനി വിഭാഗത്തിൽ നിന്ന് തന്നെ തെറാപ്പിസ്റ്റുകളെ വാർത്തെടുക്കാൻ സാധിക്കുന്നത് ഈ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും യുനാനി തെറാപ്പിസ്റ്റുമാരുടെ അഭാവം പരിഹരിക്കുന്നതിനും യുനാനി ചികിത്സാസമ്പ്രദായം കൂടുതൽ മെച്ചപ്പെടുത്തുവാനും കാരണമാകും.

Latest