Connect with us

Kerala

മർകസ് മോഡൽ ദേശീയ മുന്നേറ്റം അനിവാര്യം: നാഷനൽ എമിനൻസ് മീറ്റ്

മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ അജ്മീർ ദർഗ ഗദ്ദി ശരീഫ് സയ്യിദ് ഹസ്‌റത്ത് മെഹ്ദി മിയാ ചിശ്തി മീറ്റ് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കാരന്തൂർ | “മർകസ് മോഡൽ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ‘ പ്രമേയമായി സംഘടിപ്പിച്ച നാഷനൽ എമിനൻസ് മീറ്റ് ശ്രദ്ധേയമായി. വിദ്യാഭ്യാസം, തൊഴിൽ ഉത്പാദനം, ദാരിദ്ര്യ നിർമാർജനം, സുസ്ഥിര വികസനം തുടങ്ങി രാജ്യവ്യാപകമായി മർകസ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമൂഹിക നവജാഗരണ പ്രവർത്തനങ്ങൾ ദേശീയ മുസ്‌ലിം മുന്നേറ്റത്തിന് അനിവാര്യമാണെന്ന് മീറ്റ് ആവശ്യപ്പെട്ടു.

മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ അജ്മീർ ദർഗ ഗദ്ദി ശരീഫ് സയ്യിദ് ഹസ്‌റത്ത് മെഹ്ദി മിയാ ചിശ്തി മീറ്റ് ഉദ്ഘാടനം ചെയ്തു. നാല് പതിറ്റാണ്ടായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ ജാമിഅ മർകസ് നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

ജാമിഅ മർകസ് റെക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി ആമുഖഭാഷണം നടത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പണ്ഡിതന്മാരും സൂഫികളും വിദ്യാഭ്യാസ –  സാമൂഹിക പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ ഉത്തർപ്രദേശിലെ ബദാഉൻ ശരീഫ് ഗദ്ദി ശരീഫ് ഹസ്‌റത്ത് ഗുലാം അബ്ദുൽ ഖാദിർ അലവി, ഡൽഹിയിലെ ഹസ്‌റത്ത് നിസാമുദ്ദീൻ ദർഗ ഗദ്ദി ശരീഫ് ഹസ്‌റത്ത് ഹമ്മാദ് നിസാമി, ഹസ്‌റത്ത് നൂറുൽ ഐൻ മിയാ ചിഷ്തി അജ്മീർ, ഹാജി എസ് ഖാജ മുഹ്‌യുദ്ധീൻ ചിശ്തി ചെന്നൈ, ഹാജി ഖമീസ ഭായ് സിന്തി ഖേദാ അഹ്മദാബാദ്, ഹാജി യൂസുഫ് ഭായ് ജുനെജ രാജ്കോട്ട്, ഹാജി ജുമാറൈമ ഗാന്ധിധാം, ഹാജി അബ്ദുൽ വകീൽ ഖാൻ, ബറേൽവി എന്നിവർ മുഖ്യാതിഥികളായി.

എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. ഫാറൂഖ് നഈമി, ബഷീർ നിസാമി ഗുജറാത്ത്, സുഹൈറുദ്ദീൻ നൂറാനി പശ്ചിമ ബംഗാൾ, ശിഹാബുദ്ദീൻ നൂറാനി കുടക്, ജാഫർ നൂറാനി ബെംഗളൂരു, സി പി സിറാജുദ്ദീൻ സഖാഫി, സാദിഖ് നൂറാനി, ഡൽഹി മുഫ്തി ഇബ്റാഹീം സംബന്ധിച്ചു. ഉമറലി സഖാഫി സ്വാഗതവും ഉബൈദ് ഇബ്റാഹീം നൂറാനി നന്ദിയും പറഞ്ഞു.

Latest