Connect with us

accused of rape

പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് പീഡിപ്പിച്ചതായാണ് പരാതി

Published

|

Last Updated

അടൂര്‍ | പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പള്ളിക്കല്‍ ഇളംപള്ളില്‍ തെങ്ങിനാല്‍ വിളയില്‍ വടക്കേതില്‍ വീട്ടില്‍ അനന്തുവിനെയാണ് അടൂര്‍ സി ഐ ടി ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതി ഇരുപത്തിമൂന്നുകാരനാണ്.

പ്രണയം നടിച്ച് പതിനാറുകാരിയുമായി അടുപ്പമുണ്ടാക്കിയാണ് പീഡനം. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് പീഡിപ്പിച്ചതായാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമന്റ് ചെയ്തു.

Latest