From the print
മള്ഹർ സിൽവർ ജൂബിലിക്ക് പ്രൗഢ സമാപനം; ഉറൂസ് പരിപാടികൾ ഇന്നവസാനിക്കും
പശ്ചിമേഷ്യയിൽ അശാന്തി വ്യാപിപ്പിക്കാനുള്ള ഇസ്റാഈൽ നടപടികൾ മനുഷ്യത്വവിരുദ്ധമാണെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും മള്ഹർ സിൽവർ ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു

മഞ്ചേശ്വരം | ഹൊസങ്കടി മള്ഹർ സ്ഥാപനങ്ങളുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢ സമാപനം. ഇതോടനുബന്ധിച്ച് നടക്കുന്ന മള്ഹർ ശിൽപ്പി സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി പത്താം ഉറൂസ് മുബാറക് ഇന്ന് പതിനായിരങ്ങൾക്ക് തബർറുക് വിതരണം നടത്തുന്നതോടെ സമാപിക്കും.
പശ്ചിമേഷ്യ: യു എൻ ഇടപെടണം
പശ്ചിമേഷ്യയിൽ അശാന്തി വ്യാപിപ്പിക്കാനുള്ള ഇസ്റാഈൽ നടപടികൾ മനുഷ്യത്വവിരുദ്ധമാണെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും മള്ഹർ സിൽവർ ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു. മള്ഹറിൽ നിന്ന് സമന്വയ വിദ്യാഭ്യാസം പൂർത്തിയാക്കിയ 64 മള്ഹരി പണ്ഡിതരും ഖുർആൻ ഹൃദിസ്ഥമാക്കിയ 34 ഹാഫിസുകളും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയിൽ നിന്ന് സനദ് ഏറ്റുവാങ്ങി.
സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പ്രാരംഭ പ്രാർഥന നടത്തി. മള്ഹർ വൈസ് ചെയർമാൻ സയ്യിദ് അബ്ദുർറഹ്്മാൻ ശഹീർ അൽ ബുഖാരിയുടെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റ്റഈസുൽ ഉലമ ഇ സുലൈമാൻ മുസ്്ലിയാർ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ സനദ്്ദാന പ്രഭാഷണം നടത്തി. എ കെ എം അശ്്റഫ് എം എൽ എ മുഖ്യാതിഥിയായി.
സിറാജുൽ ഉലമ ഹൈദറൂസ് മുസ്്ലിയാർ, സയ്യിദ് അതാവുല്ല തങ്ങൾ ഉദ്യാവരം, സയ്യിദ് ജലാലുദ്ദീൻ തങ്ങൾ ഉജിറ, സയ്യിദ് സുഹൈൽ അസ്സഖാഫ്, പ്രൊഫ. സ്വാലിഹ് സഅദി തളിപ്പറമ്പ, സയ്യിദ് അബ്ദുസ്സലാം തങ്ങൾ ദുർഗിപ്പള്ള, മൂസൽ മദനി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, മൊയ്തു സഅദി ചേരൂർ, സകരിയ്യ ഫൈസി, ബശീർ സഅദി ബെംഗളൂരു, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, എം എസ് എം അബ്ദുർറശീദ് സൈനി, ശൈഖ് ബാവ ഹാജി, കുഞ്ഞഹമ്മദ് കളമശ്ശേരി, സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി സംബന്ധിച്ചു .
പ്രാസ്ഥാനിക സമ്മേളനത്തിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്സയ്യിദ് മുനീറുൽ അഹ്ദൽ അധ്യക്ഷത വഹിച്ചു. കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്്ഘാടനം ചെയ്തു. എസ് എം എ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ ആമുഖഭാഷണവും എസ് വൈ എസ് ജനറൽ സെക്രട്ടറി റഹ്്മതുല്ല സഖാഫി എളമരം വിഷയവതരണവും നടത്തി.