Ongoing News
മള്ഹർ സിൽവർ ജൂബിലിയും ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഉറൂസും ജൂണ്‍ 19 മുതല്‍
സ്വാഗതസംഘം ഓഫീസ് തുറന്നു

മഞ്ചേശ്വരം | കർമ്മ രംഗത്ത് കാൽനൂറ്റാണ്ട് പിന്നിടുന്ന മള്ഹർ സ്ഥാപനങ്ങളുടെ സിൽവർ ജൂബിലി സമ്മേളനവും മള്ഹർ ശിൽപിയും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാളിയുമായ സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് തങ്ങളുടെ പത്താം ഉറൂസ് മുബാറക്കും ജൂൺ 19,20,21,22 തിയതികളിൽ മള്ഹർ കാമ്പസിൽ നടക്കും. സ്വാഗതസംഘം ഓഫീസ് ഉൽഘാടനം സ്വാഗതസംഘം ചെയർമാൻ സയ്യിദ് അതാഉള്ള തങ്ങൾ ഉദ്യാവരം നിർവഹിച്ചു.
സയ്യിദ് അബ്ദുറഹ്മാൻ ഷഹീർ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി, സയ്യിദ് മുസ്തഫ ബുഖാരി, പള്ളികുഞ്ഞി ഹാജി, മൊയ്‌ദീൻ കുഞ്ഞി ഹാജി ജിദ്ധ, ഉമറുൽ ഫാറൂഖ് മദനി മച്ചമ്പാടി, ഹസൻ സഅദി അൽ അഫ്ലളി,കുഞ്ഞാലി സഖാഫി, സുബൈർ സഖാഫി വട്ടോളി,സിദ്ധീഖ് സഅദി,ത്വയ്യിബ് സഅദി,റൗഫ് മിസ്ബാഹി, സിയാദ് മാസ്റ്റർ സംബന്ധിച്ചു.
---- facebook comment plugin here -----