Connect with us

Kerala

വീട്ടില്‍ വിദേശ മദ്യശാല; 40 ലിറ്റര്‍ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

മദ്യം സൂക്ഷിച്ച കടമ്പനാട് പറമല ദേശത്ത് അമ്പുന്തല വീട്ടില്‍ അഭിലാഷ് ആണ് അറസ്റ്റിലായത്.

Published

|

Last Updated

അടൂര്‍ | വില്‍പനക്കായി വീട്ടില്‍ സൂക്ഷിച്ച 40 ലിറ്റര്‍ മദ്യം എക്സൈസ് നര്‍കോട്ടിക് സെല്‍ പിടിച്ചെടുത്തു. മദ്യം സൂക്ഷിച്ച കടമ്പനാട് പറമല ദേശത്ത് അമ്പുന്തല വീട്ടില്‍ അഭിലാഷ് (45)നെ പത്തനംതിട്ട എക്സൈസ് നര്‍കോട്ടിക് സെല്ലിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ജി അജികുമാര്‍ അറസ്റ്റ് ചെയ്തു.

ഇയാളുടെ വീട്ടില്‍ നിന്നും 25 ലിറ്റര്‍ വ്യാജമദ്യവും 15 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. ‘ഡ്രൈ ഡേ’ ആയതിനാല്‍ ജൂലൈ ഒന്നാം തീയതി വില്‍പന നടത്തുന്നതിനാണ് വീട്ടില്‍ മദ്യം സൂക്ഷിച്ചിരുന്നത്. 25 ലിറ്റര്‍ വ്യാജമദ്യം 200 മില്ലി ഗ്രാമിന്റെ 102 കുപ്പികളില്‍ ആയും 150 മില്ലിഗ്രാമിന്റെ 31 കുപ്പികളില്‍ ആയുമാണ് സൂക്ഷിച്ചിരുന്നത്.

അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് മനോജ്, പ്രിവന്റിവ് ഓഫീസര്‍ ബി എല്‍ ഗിരീഷ് , സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കൃഷ്ണകുമാര്‍, അജിത്, അഭിജിത്ത്, രാഹുല്‍, വനിതാ സിവില്‍ ഓഫീസര്‍ സുബ്ബലക്ഷ്മി, ഹസീല, ഡ്രൈവര്‍ ശ്രീജിത്ത് എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

 

---- facebook comment plugin here -----

Latest