Connect with us

National

മലയാളി ഡോക്ടര്‍ ഉത്തര്‍പ്രദേശിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍

മുറിയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറിയപ്പോള്‍ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ മലയാളി ഡോക്ടര്‍ മരിച്ച നിലയില്‍. ബി ആര്‍ ഡി മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ റൂമിലാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അഭിഷോ ഡേവിഡി(32)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഭിഷോ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയിലാണ് സംഭവമറിഞ്ഞത്. പി ജി മെഡിക്കല്‍ വിദ്യാര്‍ഥിയാണ് അഭിഷോ. മുറിയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറിയപ്പോള്‍ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

സംഭവത്തില്‍ ഗുല്‍റിഹ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest