Ongoing News
സിപിഎം നഗരസഭാ കൗണ്‍സിലര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
കെ വി തോമസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സിപിഎം

കൊച്ചി | പതിനഞ്ചുകാരിക്കു നേരെ നിരന്തരം ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ സിപിഎം നഗരസഭാ കൗണ്‍സിലര്‍അറസ്റ്റില്‍. കോതമംഗലം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കെ വി തോമസ് ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് കെ വി തോമസ്.
പെണ്‍കുട്ടിയുടെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കെ വി തോമസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സിപിഎം അറിയിച്ചു. കെ വി തോമസിനോട് മുന്‍സിപ്പല്‍ കൗണ്‍സില്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടതായും സിപിഎം കോതമംഗലം ഏരിയ സെക്രട്ടറി പറഞ്ഞു
---- facebook comment plugin here -----