Connect with us

Kerala

വണ്‍ ഡ്രോപ്പ് ഫ്യൂച്ചര്‍ ഇന്ത്യ കാമ്പയിന്‍:ദേശീയ ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങുക- കേരളം മുസ്ലിം ജമാഅത്ത്

എസ് എസ് എഫ് ഇന്ത്യ വണ്‍ ഡ്രോപ്പ് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കാമ്പയിനിലേക്ക് ഡൊണേഷന്‍ നല്‍കാവുന്നതാണ്

Published

|

Last Updated

മലപ്പുറം |  എസ് എസ് എഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ‘വണ്‍ ഡ്രോപ് ഫ്യൂച്ചര്‍ ഇന്ത്യ’ കാമ്പയിന്‍ വിജയിപ്പിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് കേരള മുസ്ലിം ജമാഅത്ത്. മലപ്പുറം മഅ്ദി നില്‍ വെച്ച് നടന്ന സംസ്ഥാന നേതൃ സംഗമത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. ഇന്ത്യയില്‍ അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കി സമൂഹത്തിന്റെ ഉന്നത മേഖലയിലേക്ക് കൈപിടിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ഈ കാമ്പയിനിന് എല്ലാവിധ പിന്തുണ നല്‍കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സംഗമത്തിന് എത്തിച്ചേര്‍ന്ന മുഴുവന്‍ നേതാക്കളും ഡൊണോഷന്‍ നല്‍കിക്കൊണ്ട് കാമ്പയിനില്‍ പങ്കാളികളായി.

ജൂലൈ 1 മുതല്‍ 30 വരെ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി വ്യത്യസ്ത പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സമൂഹത്തിലെ എല്ലാ മേഖലകളില്‍ നിന്നും മികച്ച പ്രതികരണമാണ് കാമ്പയിനിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എസ് എസ് എഫ് ഇന്ത്യ വണ്‍ ഡ്രോപ്പ് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കാമ്പയിനിലേക്ക് ഡൊണേഷന്‍ നല്‍കാവുന്നതാണ്. സ്റ്റഡി സെന്ററുകള്‍, സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍, ട്യൂഷന്‍ ക്ലാസുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.

കേരള മുസ്ലിം ജമാഅത്തിന് കീഴിലുള്ള മുഴുവന്‍ ഘടകങ്ങളും പ്രവര്‍ത്തകരും ഈ കാമ്പയിനിന്റെ ഭാഗമാകണമെന്നും അതിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു. സമൂഹത്തെ തൊട്ടറിഞ്ഞ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എസ് എസ് എഫ് എല്ലാകാലത്തും ജനങ്ങള്‍ക്ക് മാതൃകയാണെന്ന് ക്യാമ്പ് അഭിപ്രായപ്പെട്ടു. മലപ്പുറം മഅ്ദനില്‍ വെച്ച് നടന്ന സംസ്ഥാന നേതൃ ക്യാമ്പ് സുല്‍ത്താനുല്‍ ഉലമ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി വിഷയാവതരണം നടത്തി. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മജീദ് കക്കാട്, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

 

Latest