Kerala
ഇടുക്കിയില്‍ മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി
ഓട്ടിസം ബാധിച്ച ദേവിന് നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്
 
		
      																					
              
              
            തൊടുപുഴ | ഇടുക്കിയില്‍ മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ ഉന്മേഷ് (32), മകന്‍ ദേവ് (3) എന്നിവരാണ് മരിച്ചത്. ഓട്ടിസം ബാധിച്ച ദേവിന് നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്
ഇതിന്റെ മനോവിഷമത്തിലാണ് കുട്ടിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് കെട്ടിത്തൂക്കുകയായിരുന്നു. മാതാവ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

