Connect with us

Kerala

മികച്ച മദ്‌റസക്കുള്ള പുരസ്‌കാരം മഅ്ദിന്‍ ക്യൂലാന്റിന്

സുന്നി വിദ്യഭ്യാസ ബോര്‍ഡിന് കീഴില്‍ ഒരു ക്ലാസില്‍ നിന്നും മുഴുവനാളുകള്‍ക്കും ഫുള്‍മാര്‍ക്ക് നേടുന്നത് ആദ്യ ചരിത്ര സംഭമാണ്.

Published

|

Last Updated

മലപ്പുറം | . സമസ്ത സുന്നി വിദ്യഭ്യാസ പൊതുപരീക്ഷയില്‍ ഏറ്റവും മികച്ച മദ്‌റസക്കുള്ള പുരസ്‌കാരം സംസ്ഥാന തലത്തില്‍ മഅദിന്‍ വനിതാ ക്യാമ്പസ് ക്യൂലാന്റിന് ലഭിച്ചു. ഇംഗ്ലീഷ് മീഡിയം പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മുന്നൂറില്‍ മൂന്നൂറു മാര്‍ക്കും നേടിയതിനാണ് ക്യൂലാന്റിന് പുരസ്‌കാരം കൈമാറിയത്.സുന്നി വിദ്യഭ്യാസ ബോര്‍ഡിന് കീഴില്‍ ഒരു ക്ലാസില്‍ നിന്നും മുഴുവനാളുകള്‍ക്കും ഫുള്‍മാര്‍ക്ക് നേടുന്നത് ആദ്യ ചരിത്ര സംഭമാണ്.

മലപ്പുറത്ത് വെച്ച് നടന്ന അവാ സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങില്‍ വഖ്ഫ് ബോര്‍ഡ് അംഗം പ്രൊഫ.കെ.എം.എ റഹീം സാഹിബ് മഅ്ദിന്‍ ക്യൂലാന്റ് മാനേജര്‍ സൈനുദ്ധീന്‍ നിസാമി കുന്ദമംഗലത്തിന് പുരസ്‌കാരം കൈമാറി. കുട്ടികള്‍ക്കും അധ്യാപകനുമുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അബ്ദുള്ള മുസ്ലിയാര്‍ ഏറ്റുവാങ്ങി. എം ജെ എം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് കുഞ്ഞീതു മസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പി സൈദലവി മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, അബ്ദുള്ള മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

---- facebook comment plugin here -----

Latest