Connect with us

Kerala

നിമിഷ പ്രിയയുടെ മോചനം; കേന്ദ്രം സുപ്രീം കോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു

തിങ്കളാഴ്ച ഹരജി പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹാജരാകും.

Published

|

Last Updated

ന്യൂഡല്‍ഹി |  കൊലക്കേസില്‍ യമനില്‍ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു. തിങ്കളാഴ്ച ഹരജി പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹാജരാകും.

മോചനവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച്ചകള്‍ക്കായി സനായിലെത്തിയ നിമിഷപ്രിയയുടെ അമ്മയും സാമൂഹ്യപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോണും അവിടെ തുടരുകയാണ്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ശ്രമം തുടരുന്നതായാണ് അറിയുന്ന്ത.

കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാലിന്റെ കുടുംബമോ ഗോത്രവുമായി ബന്ധപ്പെട്ട തലവന്മാരുടെയോ നിലപാട് ഇനിയും വ്യക്തമായിട്ടില്ല. ജൂലായ് 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം, ഈ സാഹചര്യത്തില്‍ നിമിഷപ്രിയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായ ഇടപെടല്‍ വേണം. കേന്ദ്രസര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ മാത്രമേ ഇത് സാധ്യമാകൂ. ഇതിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി നല്‍കിയത്

 

---- facebook comment plugin here -----

Latest