Kerala
ആറന്മുള വള്ളസദ്യക്ക് നാളെ തുടക്കം; മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും
. മന്ത്രി വീണാ ജോര്‍ജ്, ആന്റ്‌റോ ആന്റണി എം പി, പ്രമോദ് നാരായണന്‍ എം എല്‍ എ തുടങ്ങിയവര്‍ ഇലയില്‍ വിഭവങ്ങള്‍ വിളമ്പും.

പത്തനംതിട്ട | ആറന്മുള വള്ളസദ്യ നാളെ (ജൂലൈ 13, ഞായര്‍) ആരംഭിക്കും. രാവിലെ 11ന് ക്ഷേത്രമുറ്റത്തെ ആനക്കൊട്ടിലില്‍ ഭദ്രദീപം കൊളുത്തി മന്ത്രി കെ ബി ഗണേഷ് കുമാര്‍ വള്ളസദ്യയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വീണാ ജോര്‍ജ്, ആന്റ്‌റോ ആന്റണി എം പി, പ്രമോദ് നാരായണന്‍ എം എല്‍ എ തുടങ്ങിയവര്‍ ഇലയില്‍ വിഭവങ്ങള്‍ വിളമ്പും.
ഓതറ, ളാക -ഇടയാറന്‍ മുള, കോടിയാട്ടുകര, തെക്കേമുറി, പൂവത്തൂര്‍ പടിഞ്ഞാറ്, കോഴഞ്ചേരി, വെണ്‍പാല പള്ളിയോടങ്ങള്‍ ഇന്ന് (ജൂലൈ 13) വള്ളസദ്യയില്‍ പങ്കെടുക്കും. റാന്നി ഇടക്കുളം മുതല്‍ ചെന്നിത്തല വരെ രണ്ട് ജില്ലകളിലായി 52 പള്ളിയോട കരകളാണ് വള്ളസദ്യയുടെ ഭാഗമാകുന്നത്. ക്ഷേത്രത്തിന് അകത്തും പുറത്തുമായി 15 സദ്യാലയങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വള്ളസദ്യ ഒക്ടോബര്‍ രണ്ടിന് സമാപിക്കും.