Connect with us

asian games 2023

ലോംഗ്ജംപിൽ മലയാളി താരം ആൻസി സോമന് വെള്ളി; 4X400 മീറ്റർ മിക്സഡ് റിലേയിൽ വെങ്കല മെഡൽ വെള്ളിയായി

രണ്ടാമതെത്തിയ ശ്രീലങ്കൻ ടീമിന് അയോഗ്യത കൽപ്പിച്ചതോടെയാണ് 4x400 മീറ്റർ മിക്സ്ഡ് റിലേയിൽ ഇന്ത്യൻ ടീമിന് വെള്ളി ലഭിച്ചത്.

Published

|

Last Updated

ഹാങ്ചൗ | ഏഷ്യൻ ഗെയിംസ് ലോംഗ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി. 6.63 മീറ്റർ ദൂരത്തോടെയാണ് ആൻസി രണ്ടാമത് എത്തിയത്. ആൻസിയുടെ ഇതുവരെയുള്ള മികച്ച പ്രകടനമാണിത്. അഞ്ചാം അവസരത്തിലാണ് ആൻസി മികച്ച ദൂരം കണ്ടെത്തിയത്. തൃശൂർ നാട്ടിക സ്വദേശിയാണ്.

4×400 മീറ്റർ മിക്സ്ഡ് റിലേയിൽ മലയാളി താരം മുഹമ്മദ് അജ്മൽ ഉൾപ്പെട്ട ഇന്ത്യൻ ടീം നേടിയ വെങ്കല മെഡൽ വെള്ളിയായി. രണ്ടാമതെത്തിയ ശ്രീലങ്കൻ ടീമിന് അയോഗ്യത കൽപ്പിച്ചതോടെയാണ് ഇന്ത്യൻ ടീമിന് വെള്ളി ലഭിച്ചത്. വിദ്യ, രാജേഷ്, ഷുഭ എന്നിവരാണ് ടീമിലെ മറ്റു താരങ്ങൾ.

ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 59 ആയി. 13 സ്വർണവും 23 വെള്ളിയും 23 വെങ്കലവുമാണ് ടീം ഇതുവരെ നേടിയത്.

---- facebook comment plugin here -----

Latest