Connect with us

asian games 2023

മലയാളി താരം ശ്രീശങ്കറിന് ചരിത്ര വെള്ളി; ജിന്‍സന് വെങ്കലം

ഇന്ത്യയുടെ മെഡല്‍ നേട്ടം 53 ആയി.

Published

|

Last Updated

വാംഗ്ചൗ | ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ലോംഗ് ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി മെഡല്‍. 8.19 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ വെള്ളി കരസ്ഥമാക്കിയത്. 1978ന് ശേഷം ഏഷ്യന്‍ ഗെയിംസ് ലോംഗ് ജമ്പില്‍ ആദ്യമായാണ് ഇന്ത്യന്‍ താരം വെള്ളി നേടുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലും ശ്രീശങ്കർ വെള്ളി നേടിയിരുന്നു. ഇതേയിനത്തില്‍ ഇന്ത്യയുടെ ജെസ്വിന്‍ ആല്‍ഡ്രിന്‍ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

പുരുഷന്മാരുടെ 1500 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വെങ്കലം നേടി. ഈയിനത്തില്‍ ഇന്ത്യയുടെ അജയ് കുമാര്‍ സരോജിനാണ് വെള്ളി. സ്ത്രീകളുടെ ഡിസ്‌കസ് ത്രോയില്‍ സീമ പുനിയ വെങ്കലം നേടി. വനിതകളുടെ ഹെപ്റ്റാതലണില്‍ ഇന്ത്യയുടെ നന്ദിനി അഗസാരക്ക് വെങ്കലമുണ്ട്.

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിന് വെള്ളി മെഡല്‍ ലഭിച്ചു. ഏഷ്യന്‍ ഗെയിംസിലെ ആദ്യ വെള്ളി മെഡലും 1986ന് ശേഷമുള്ള ആദ്യ ടീം മെഡലുമാണിത്. ഹര്‍ഡില്‍സില്‍ ജ്യോതി യാരാജിക്ക് വെള്ളി ലഭിച്ചു. ചൈനയുടെ വു യാനിയെ അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് ജ്യോതിയുടെ വെങ്കലം വെള്ളിയായത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 53 ആയി. 13 സ്വര്‍ണം, 21 വെള്ളി, 19 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ വേട്ട. ഇന്ന് മാത്രം മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവും നേടാന്‍ ഇന്ത്യക്കായി.

Latest