Connect with us

Malappuram

മലപ്പുറം മൗലിദ് ശനിയാഴ്ച

ഏതാനും വര്‍ഷങ്ങളായി വിശുദ്ധ റബീഇന്റെ വിളംബരമായിട്ടാണ് മീലാദ് സമ്മേളനം നടന്നു വരുന്നത്

Published

|

Last Updated

മലപ്പുറം |  ‘തിരുനബി (സ) യുടെ സ്‌നേഹ ലോകം’ എന്ന പ്രമേയത്തില്‍ നടക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം മൗലിദ് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കും. കോട്ടപ്പടി ടൗണ്‍ സുന്നി മസ്ജിദ് പരിസരത്ത് നടക്കുന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി മുഹിയുസുന്ന പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

ഏതാനും വര്‍ഷങ്ങളായി വിശുദ്ധ റബീഇന്റെ വിളംബരമായിട്ടാണ് മീലാദ് സമ്മേളനം നടന്നു വരുന്നത്. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിക്കും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം. മുസ്തഫ കോഡൂര്‍,സോണ്‍ പ്രസിഡണ്ട് . പി.സുബൈര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സി.കെ.ശക്കീര്‍, സയ്യിദ് മുര്‍തള ശിഹാബ് സഖാഫി,പി.പി.മുജീബ് റഹ്മാന്‍, എം.ദുല്‍ഫുഖാര്‍ സഖാഫി,ടി.സിദ്ദീഖ് മുസ്ലിയാര്‍,ടിപ്പു സുല്‍ത്താന്‍ അദനി തുടങ്ങിയവര്‍ സംസാരിക്കും. പരിപാടിയുടെ ഭാഗമായി മൗലിദ് സദസ്സും തബറുക് വിതരണവും നടക്കും.

 

Latest