Kozhikode
ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനം വിജയിപ്പിക്കുക: പ്രാസ്ഥാനിക സംഗമം
25,000ത്തില്‍ പരം ആളുകളെത്തുന്ന ഇഫ്താര്‍ ഉള്‍പ്പെടെയുള്ള സമ്മേളനത്തിന്റെ വിജയത്തിന് ആവശ്യമായ സജ്ജീകരണങ്ങളിലും ഒരുക്കങ്ങളിലും മുഴുവന്‍ പ്രവര്‍ത്തകരും സജീവമായി ഇടപെടണമെന്നും സംഗമം ആവശ്യപ്പെട്ടു

കോഴിക്കോട് | വരുന്ന തിങ്കളാഴ്ച മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനം വന്‍വിജയമാക്കണമെന്ന് പ്രാസ്ഥാനിക സംഗമം ആഹ്വാനം ചെയ്തു. 25,000ത്തില്‍ പരം ആളുകളെത്തുന്ന ഇഫ്താര്‍ ഉള്‍പ്പെടെയുള്ള സമ്മേളനത്തിന്റെ വിജയത്തിന് ആവശ്യമായ സജ്ജീകരണങ്ങളിലും ഒരുക്കങ്ങളിലും മുഴുവന്‍ പ്രവര്‍ത്തകരും സജീവമായി ഇടപെടണമെന്നും സംഗമം ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ മുന്നോടിയായി മുഴുവന്‍ സോണുകളുടെയും ഓണ്‍ലൈന്‍ പ്രാസ്ഥാനിക സംഗമം വെള്ളിയാഴ്ച നടത്താനും സംഗമം തീരുമാനിച്ചു.
കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. കേരള മുസ്്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടി അഫ്സല്‍ കൊളാരി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബി സി ലുഖ്മാന്‍ ഹാജി, അലവി സഖാഫി കായലം, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, അഹ്മദ് കബീര്‍ എളേറ്റില്‍, ബശീര്‍ സഖാഫി കൈപ്രം, ശാദില്‍ നൂറാനി, അഡ്വ. ഉമറലി വി പി കെ, അഡ്വ. തന്‍വീര്‍ ഉമര്‍, മുഹമ്മദ് നൂറാനി വള്ളിത്തോട് സംസാരിച്ചു.