Kerala
പൂജപ്പുര സെൻട്രൽ ജയിലിൽ വൻ കവർച്ച; സുരക്ഷാ വീഴ്ച
നാല് വർഷത്തിനിടെ അഞ്ചര ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ മോഷണം പോയി

തിരുവനന്തപുരം | പൂജപ്പുര സെൻട്രൽ ജയിലിൽ വൻ കവർച്ച. സോളാർ പ്ലാൻ്റിൻ്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയി. അഞ്ചര ലക്ഷം രൂപ വില വരുന്ന സാധനങ്ങളാണ് മോഷണം പോയത്. ഗുരുതര സുരക്ഷാ വീഴ്ചയാണുണ്ടായത്. നാല് വർഷമായി മോഷണം തുടരുകയായിരുന്നെന്ന് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് പോലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു.
300 ബാറ്ററികളിൽ നിന്നാണ് ഇത്തരത്തിൽ മോഷണം നടന്നത്. ജയിൽ വളപ്പിലെ പവർ ലോൺട്രി യൂനിറ്റ് കെട്ടിടത്തിലാണ് മോഷണം നടന്നത്. സൂപ്രണ്ടിൻറെ പരാതിയിൽ പൂജപ്പുര പോലീസ് കേസെടുത്തു.
---- facebook comment plugin here -----