Connect with us

First Gear

ചരിത്രം നേട്ടത്തില്‍ മഹീന്ദ്ര എക്‌സ്യുവി700; ഉത്പാദനം ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടു

ഈ വാഹനത്തിന് ഇപ്പോള്‍ 14.01 ലക്ഷം രൂപ മുതല്‍ 26.18 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയില്‍ മഹീന്ദ്ര എസ്യുവി ഒരു നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. മഹീന്ദ്ര എക്‌സ്യുവി700 മോഡല്‍ ഒരു ലക്ഷം യൂണിറ്റ് ഉത്പാദനം പൂര്‍ത്തിയാക്കിയതായി കമ്പനി അറിയിച്ചു. 2021 ഓഗസ്റ്റിലാണ് മഹീന്ദ്ര എക്‌സ്യുവി700 ലോഞ്ച് ചെയ്തത്. മോഡലിന്റെ ഉത്പാദനം 2021 സെപ്റ്റംബറിലാണ് ആരംഭിച്ചത്. എന്നാല്‍ 2021 ഒക്ടോബര്‍ മുതല്‍ ഡെലിവറി ആരംഭിക്കുകയും ചെയ്തു. 2023 മാര്‍ച്ചോടെ വാഹനത്തിന്റെ ഇന്ത്യയിലെ മൊത്തം വില്‍പ്പന 92,000 കടന്നു.

മഹീന്ദ്ര എക്‌സ്യുവി700ന് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണുള്ളത്. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുമായി വരുന്ന 197 എച്ച്പി പവറും 380 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിനുള്ളത്. 153 എച്ച്പി പവറും 360 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ എന്‍ഹോക്ക് ഡീസല്‍ എഞ്ചിനും എക്‌സ്യുവി700ല്‍ ഉണ്ട്. ഈ വാഹനത്തിന് ഇപ്പോള്‍ 14.01 ലക്ഷം രൂപ മുതല്‍ 26.18 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില.

 

 

 

Latest