Kerala
പാര്‍ട്ടി ചര്‍ച്ചക്ക് മുന്‍പെ സ്ഥാനാര്‍ഥികളെ കുറിച്ച് മാധ്യമങ്ങള്‍ക്ക് സൂചന നല്‍കി; രാജു എബ്രഹാമിനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം
ആറന്മുളയില്‍ വീണ ജോര്‍ജും കോന്നിയില്‍ ജനീഷ് കുമാറും മത്സരിക്കുമെന്ന് മാധ്യമങ്ങളിലൂടെ ജില്ലാ സെക്രട്ടറി സൂചന നല്‍കിയിരുന്നു
പത്തനംതിട്ട | നിയമസഭാ സ്ഥാനാര്‍ഥികളെപ്പറ്റി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും മുന്‍പേ മാധ്യമങ്ങളോട് വെളിപ്പെടുത്തല്‍ നടത്തിയ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം.
ആറന്മുളയില്‍ വീണ ജോര്‍ജും കോന്നിയില്‍ ജനീഷ് കുമാറും മത്സരിക്കുമെന്ന് മാധ്യമങ്ങളിലൂടെ ജില്ലാ സെക്രട്ടറി സൂചന നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് സംസ്ഥാന നേതൃത്വം രാജു ഏബ്രഹാമിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന സെന്ററാണ് രാജു എബ്രഹാമിനോട് വിശദീകരണം തേടിയത്. ഏത് ഘടകത്തില്‍ ചര്‍ച്ച ചെയ്തു , ചര്‍ച്ച ചെയ്യും മുന്പ് മാധ്യമങ്ങളിലൂടെ എന്തിന് സ്ഥാനാര്‍ഥികളെക്കുറിച്ച് സംസാരിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് വിശദീകരണം നല്‍കേണ്ടിവരുന്നത്.







