Connect with us

Infotainment

മഹീന്ദ്ര എക്‌സ് യുവി 700; ലക്ഷ്യം 75 ദിവസത്തിനുള്ളില്‍ 14,000 യൂണിറ്റ് ഡെലിവറി

12.49 ലക്ഷം മുതല്‍ 22.99 ലക്ഷം രൂപ വരെയാണ് എക്‌സ് യു വി 700ന്റെ എക്‌സ്‌ഷോറൂം വില.

Published

|

Last Updated

ന്യൂഡല്‍ഹി| മഹീന്ദ്ര എക്‌സ് യു വി700 ഔദ്യോഗിക ഡെലിവറി കഴിഞ്ഞ ദിവസം കമ്പനി ആരംഭിച്ചിരുന്നു. 2021 ഒക്ടോബര്‍ 30 മുതല്‍ വിതരണം തുടങ്ങുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും നേരത്തെ വാഹനത്തെ നിരത്തിലെത്തിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ പെട്രോള്‍ വേരിയന്റുകളാണ് കമ്പനി വിതരണം ചെയ്തു തുടങ്ങിയിരിക്കുന്നത്.

2021 നവംബര്‍ അവസാനം മുതല്‍ ഡീസല്‍ മോഡലുകളുടെയും ഡെലിവറി കമ്പനി ആരംഭിക്കും. ഒക്ടോബര്‍ 7 മുതല്‍ ബുക്കിംഗ് തുടങ്ങിയതിനുശേഷം എസ്യുവിക്കായി ഇതുവരെ 65,000 ബുക്കിംഗുകള്‍ നേടാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചു.

അടുത്ത വര്‍ഷം ജനുവരി 14 ഓടെ മഹീന്ദ്ര എക്‌സ് യുവി700 കുറഞ്ഞത് 14,000 യൂണിറ്റുകളെങ്കിലും ഡെലിവറി ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. പ്രതിദിനം 187 യൂണിറ്റുകള്‍ കൈമാറാനാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. 75 ദിവസത്തിനകം ഈ നാഴികക്കല്ല് മറികടക്കാന്‍ ബ്രാന്‍ഡിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. എക്‌സ് യു വി700 ബുക്ക് ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ ഡെലിവറി തീയതികളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ ഇന്ന് മുതല്‍ ലഭിക്കും. അഞ്ച്, ആറ് സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ വാഹനം ലഭ്യമാകും.

12.49 ലക്ഷം മുതല്‍ 22.99 ലക്ഷം രൂപ വരെയാണ് എക്‌സ് യു വി 700ന്റെ എക്‌സ്‌ഷോറൂം വില. കൂടാതെ എംഎക്‌സ്, എഎക്‌സ്3, എഎക്‌സ്5, എഎക്‌സ്7 എന്നിവ ഉള്‍പ്പെടുന്ന നാല് വേരിയന്റുകളിലാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. അധിക ഫീച്ചറുകളോടെ വരുന്ന എഎക്‌സ് ലക്ഷ്വറി എന്ന പുതിയ വേരിയന്റും വാഹന നിര്‍മ്മാതാവ് ചേര്‍ത്തിട്ടുണ്ട്. ടോപ്പ് എന്‍ഡ് എഎക്‌സ്7 ലക്ഷ്വറി ഓട്ടോമാറ്റിക് ഓള്‍വീല്‍ ഡ്രൈവ് വേരിയന്റിന് 22.99 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക.

 

 

Latest