Connect with us

First Gear

പാരാലിമ്പിക് താരം അവനിയ്ക്ക് കസ്റ്റമൈസ്ഡ് എക്‌സ് യുവി700 സമ്മാനിച്ച് മഹീന്ദ്ര

അവനിയ്ക്ക് സമ്മാനിച്ച മഹീന്ദ്ര എക്‌സ് യുവി700 എസ് യുവിയില്‍ ഫോര്‍വേഡ്, റിട്ടേണ്‍ എന്നിങ്ങനെ രണ്ട് ഓപ്പറേഷനുകളുള്ള പ്രത്യേക മുന്‍ സീറ്റുകളാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ടോക്കിയോ പാരാലിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് അവനി ലേഖറയ്ക്ക് പ്രത്യേക കസ്റ്റം-ബില്‍റ്റ് എക്‌സ് യുവി 700 ഗോള്‍ഡ് എഡിഷന്‍ നല്‍കി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. കമ്പനി പ്രത്യേകമായി തയാറാക്കിയ എക്‌സ് യുവി700 എസ് യുവിയില്‍ അംഗവൈകല്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന കസ്റ്റമൈസ് ചെയ്ത ഫ്രണ്ട് ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റുകളാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.

2021 ഓഗസ്റ്റില്‍ ടോക്കിയോയില്‍ നടന്ന വനിതകളുടെ പാരാലിമ്പിക്സിലെ 10 മീറ്റര്‍ എആര്‍ സ്റ്റാന്‍ഡിംഗ് എസ്എച്ച്1 ഫൈനലില്‍ സ്വര്‍ണം നേടിയതിന്റെ ആദരവായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ലേഖറയ്ക്ക് ഒരു പ്രത്യേക എസ് യുവി സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഷൂട്ടിങ് പാരാ സ്പോര്‍ട്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണ് അവനി ലേഖറ സ്വന്തമാക്കിയത്. കൂടാതെ 249.6 മീറ്ററിലെ പുതിയ പാരാലിമ്പിക്സ് റെക്കോര്‍ഡും അവനി സ്ഥാപിച്ചു.

താരത്തിനായി സമ്മാനിച്ച മഹീന്ദ്ര എക്‌സ് യുവി700 എസ് യുവിയില്‍ ഫോര്‍വേഡ്, റിട്ടേണ്‍ എന്നിങ്ങനെ രണ്ട് ഓപ്പറേഷനുകളുള്ള പ്രത്യേക മുന്‍ സീറ്റുകളാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഫോര്‍വേഡ് ഫംഗ്ഷന്‍ സീറ്റിനെ വാഹനത്തില്‍ നിന്ന് പുറത്തേക്ക് നീക്കുകയും താഴേക്ക് താഴ്ത്തുകയും ചെയ്യുന്നത് എളുപ്പമുള്ള ഇന്‍ഗ്രെസും എക്ഗ്രേഷനും ഉറപ്പാക്കുന്നു. അതേസമയം റിട്ടേണ്‍ ഫംഗ്ഷന്‍ സീറ്റിനെ അകത്തേക്ക് നീക്കുകയാണ് ചെയ്യുക. ഇന്‍ഗ്രെസ്, എഗ്രസ് ഉയരം കുറയ്ക്കുകയും സാധാരണ വീല്‍ചെയറില്‍ നിന്ന് പ്രത്യേക സീറ്റിലേക്ക് സുഗമമായി മാറാന്‍ അനുവദിക്കുകയും ചെയ്യുന്നു.

മഹീന്ദ്ര എക്‌സ് യുവി700 മുന്‍നിര എസ്യുവി മോഡലാണ്. ഇതിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില 12.95 ലക്ഷം രൂപ മുതല്‍ 23.79 ലക്ഷം രൂപ വരെയാണ്. നിലവില്‍ എസ്യുവി രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. അതില്‍ 2.0 ലിറ്റര്‍ ജിഡിഐ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ യൂണിറ്റുമാണ് ഉള്‍പ്പെടുന്നത്. രണ്ടും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.