Connect with us

maharashtra politics

മഹാരാഷ്ട്ര: ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമെന്ന് ഹൈക്കോടതി

സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന് തെളിയിക്കാനുള്ള രേഖകള്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് വിശ്വാസ വോട്ടെപ്പിന് നിര്‍ദ്ദേശിച്ച ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമായിരുന്നെന്ന് ഭരണഘടന ബഞ്ച് വിധിച്ചു.
സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന് തെളിയിക്കാനുള്ള രേഖകള്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു. ശിവസേനയിലെ തര്‍ക്കം വിശ്വാസവോട്ടെടുപ്പിന് കാരണമാകാന്‍ പാടില്ലായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

എന്നാല്‍, രാജിവച്ചതിനാല്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പുനസ്ഥാപിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഏകനാഥ് ഷിന്‍ഡേ സര്‍ക്കാറിന് ആശ്വാസമായി.

തന്റെ പോരാട്ടം ജനാധിപത്യത്തിന് വേണ്ടിയായിരുന്നുവെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചു. രാജി വെച്ചില്ലായിരുന്നെങ്കില്‍ തന്നെ അധികാരത്തില്‍ തിരികെയെത്തിക്കുമായിരുന്നു എന്ന് കോടതി പറഞ്ഞു. പോരാട്ടം തനിക്കുവേണ്ടിയല്ല ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചു.

 

---- facebook comment plugin here -----

Latest