Malappuram
മഅ്ദിന്‍ വിജയരേഖയും ഡോ. അലക്സാണ്ടര്‍ ജേക്കബിന്റെ പ്രഭാഷണവും ഇന്ന് സ്വലാത്ത് നഗറില്‍
പാരന്റിംഗ്, പാരമ്പര്യ വിശ്വാസം എന്നീ വിഷയങ്ങളില്‍ അലക്സാണ്ടര്‍ ജേക്കബ് പ്രഭാഷണം നടത്തും.

മലപ്പുറം | വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കുന്നതിന് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ചൊവ്വാഴ്ച സ്വലാത്ത് നഗറില്‍ നടക്കുന്ന വിജയരേഖാ പരിപാടി ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐ പി എസ് ഉദ്ഘാടനം ചെയ്യും.
രാവിലെ 9.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ പാരന്റിംഗ്, പാരമ്പര്യ വിശ്വാസം എന്നീ വിഷയങ്ങളില്‍ അദ്ദേഹം പ്രഭാഷണം നടത്തും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും.
ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, ദുല്‍ഫുഖാര്‍ അലി സഖാഫി മേല്‍മുറി, മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ ഉണ്ണിപ്പോക്കര്‍, പ്രിന്‍സിപ്പല്‍ സൈതലവിക്കോയ, അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ എ മൊയ്തീന്‍ കുട്ടി, മുഹമ്മദ് സിറാജ് തൃക്കരിപ്പൂര്‍, ഹംസ സി കെ സ്വലാത്ത് നഗര്‍, സ്വാലിഹ് ചിറയില്‍ ചുങ്കം എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. പരിപാടിയില്‍ സംബന്ധിക്കുന്നതിന് പൊതു ജനങ്ങള്‍ക്ക് സൗകര്യമുണ്ടാവും.