Connect with us

Malappuram

മഅ്ദിന്‍ ക്യൂ കോണ്‍ ഖുര്‍ആന്‍ ഫെസ്റ്റ് സമാപിച്ചു

മൂന്ന് ഘട്ടങ്ങളിലായി നടന്ന ഖുര്‍ആന്‍ ഫെസ്റ്റില്‍ 890 വിദ്യാര്‍ഥികളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 53 പേരാണ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരച്ചത്.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്യൂ കോണ്‍ ഖുര്‍ആന്‍ ഫെസ്റ്റ് ശ്രദ്ധേയമായി. ഖുര്‍ആന്‍ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി മഅ്ദിന്‍ അക്കാദമിക്ക് കീഴിലുള്ള സംരംഭമാണ് ക്യൂ കോണ്‍.

മൂന്ന് ഘട്ടങ്ങളിലായി നടന്ന ഖുര്‍ആന്‍ ഫെസ്റ്റില്‍ 890 വിദ്യാര്‍ഥികളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 53 പേരാണ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരച്ചത്. സാദാത്ത് അക്കാദമി ഡയറക്ടര്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി ഉദ്ഘാടനം നിര്‍വഹിച്ചു. മഅ്ദിന്‍ ഇംഗ്ലീഷ് മീഡിയം പ്രിന്‍സിപ്പല്‍ സൈതലവിക്കോയ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.

അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ മുഖ്യപ്രഭാഷണം നടത്തി. പബ്ലിക് സ്‌കൂള്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ ഉണ്ണിപ്പോക്കര്‍ മാസ്റ്റര്‍, മഅ്ദിന്‍ ജനറല്‍ മാനേജര്‍ സൈതലവി സഅദി പെരിങ്ങാവ്, മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ ഇസ്‌ലാമിക് വിഭാഗം തലവന്‍ അബ്ബാസ് സഖാഫി കച്ചേരിപ്പറമ്പ്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ശാക്കിര്‍ സിദ്ദീഖി പയ്യനാട്, ജാഫര്‍ സഖാഫി പഴമള്ളൂര്‍, ഹസന്‍ സഖാഫി വേങ്ങര, ശക്കീര്‍ സഖാഫി കോട്ടുമല, മാനേജര്‍ അബ്ദുറഹ്മാന്‍ ചെമ്മങ്കടവ് പ്രസംഗിച്ചു.

വിജയികള്‍
എ കാറ്റഗറി ബോയ്സ്
്മുഹമ്മദ് അസിം പെരിങ്ങോട്ടുപുലം (ഫസ്റ്റ), ഫാസ് അബ്ദുള്ള ഇരുമ്പുഴി (സെക്കന്റ്), മുഹമ്മദ് ശമ്മാസ് കെ മുണ്ടക്കോട് (തേര്‍ഡ്)

എ കാറ്റഗറി ഗേള്‍സ്
ഫാത്തിമ അബിയ്യ പാങ്ങ് (ഫസ്റ്റ്), ആയിശ ജന്ന മച്ചിങ്ങല്‍ (സെക്കന്റ്), ഫാത്തിമ ജസ മങ്ങാട്ടുപുലം (തേര്‍ഡ്)

ബി കാറ്റഗറി ബോയ്സ്
മുഹമ്മദ് ഹാദി പൂകോട്ടൂര്‍ (ഫസ്റ്റ്), മുഹമ്മദ് ശഹന്‍ വെള്ളാട്ടുപറമ്പ് (സെക്കന്‍ഡ്), എം കെ മുഹമ്മദ് ത്വയ്യിബ് കോട്ടുമല (തേര്‍ഡ്)

ബി കാറ്റഗറി ഗേള്‍സ്
നെഹ്ദ ഫാത്തിമ അണ്ണുണ്ണിപ്പറമ്പ് (ഫസ്റ്റ്), സി കെ ഫാത്തിമ സഹ്റ സ്വലാത്ത് നഗര്‍ (സെക്കന്‍ഡ്), സി കെ ആയിശ സ്വലാത്ത് നഗര്‍ (തേര്‍ഡ്).

 

Latest