Connect with us

Educational News

മഅ്ദിന്‍ പൂര്‍വ്വ വിദ്യാര്‍ഥി ബഷീര്‍ മിസ്ബാഹിക്ക് ഡോക്ടറേറ്റ്

ഹൈദരാബാദ് ഇഫ്ളു യൂണിവേഴ്സിറ്റിയില്‍ കുവൈത്തി കവി റാഷിദ് അല്‍ സൈഫിന്റെ കവിതയിലെ സാമൂഹിക സവിശേഷതകളെ കുറിച്ചാണ് ഗവേഷണം നടത്തിയത്.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ ദഅ്‌വാ കോളജ് പൂര്‍വ വിദ്യാര്‍ഥി ബഷീര്‍ മിസ്ബാഹിക്ക് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. ഹൈദരാബാദ് ഇഫ്ളു യൂണിവേഴ്സിറ്റിയില്‍ കുവൈത്തി കവി റാഷിദ് അല്‍ സൈഫിന്റെ കവിതയിലെ സാമൂഹിക സവിശേഷതകളെ കുറിച്ചാണ് ഗവേഷണം നടത്തിയത്. ഇഫ്ളു യൂനിവേഴ്സിറ്റി അറബിക് വിഭാഗം തലവന്‍ സയ്യിദ് ജഹാംഗീറിന് കീഴിലായിരുന്നു റിസര്‍ച്ച്. നിലവില്‍ മദ്രാസ് യൂനിവേഴ്സിറ്റി അറബിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മഅ്ദിന്‍ അക്കാദമി ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമാണ്.

പാണ്ടിക്കാട് എടയാറ്റൂര്‍ സ്വദേശിയായ ബഷീര്‍ മിസ്ബാഹി അരീക്കുളങ്ങര മുസ്തഫ-റംല ദമ്പതികളുടെ മകനാണ്. ഭാര്യ: ഹഫ്സീന ഷെറിന്‍. മക്കള്‍: മുഹമ്മദ് ഷാദി, ഫാത്വിമ സ്വിദ്റ, ഹാദി റമളാന്‍. ബഷീര്‍ മിസ്ബാഹിയെ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.