Connect with us

National

സി പി എമ്മിന്റെ അമരക്കാരനാവാന്‍ എം എ ബേബി; ഇ എം എസിനു ശേഷം കേരളത്തില്‍ നിന്നുള്ള ആദ്യ ജനറല്‍ സെക്രട്ടറി

എം എ ബേബിയെ ജനറല്‍ സെക്രട്ടറിയാക്കാനുള്ള ശിപാര്‍ശ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗീകരിച്ചു.

Published

|

Last Updated

മധുര | സി പി എമ്മിന്റെ പുതിയ അമരക്കാരനാകാന്‍ എം എ ബേബി. അദ്ദേഹത്തെ സെക്രട്ടറിയാക്കാനുള്ള ശിപാര്‍ശ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്കു ശേഷമുണ്ടാകും.

കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പുണ്ടാകില്ല. നേരത്തെ ബേബി സെക്രട്ടറിയാകുന്നതിനെ എതിര്‍ത്തിരുന്ന ബംഗാള്‍ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വിവരം.

ഇ എം എസിനു ശേഷം കേരളത്തില്‍ നിന്ന് ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് എം എ ബേബി. ഇന്ന് രാവിലെ ചേര്‍ന്ന പി ബി യോഗത്തിലാണ് എം എ ബേബിയുടെ പേര് അന്തിമമായി അംഗീകരിച്ചത്. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ബേബിയുടെ പേര് അംഗീകരിച്ച ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി നടത്തുക. അന്തരിച്ച സീതാറാം യെച്ചൂരിയുടെ പിന്‍ഗാമിയായിട്ടാണ് എം എ ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ബേബി പൊതു മണ്ഡലത്തിലേക്ക് പ്രവേശിച്ചത്. കൊല്ലം എസ് എന്‍ കോളജില്‍ നിന്നാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് സി പി എമ്മിന്റെ ജനകീയ മുഖങ്ങളിലൊരാളായി. പാര്‍ട്ടിയുടെ സാംസ്‌കാരിക ദാര്‍ശനിക രംഗത്തെ പ്രമുഖനാണ് ബേബി.

 

 

Latest