Malappuram
മീലാദുന്നബി ദിനത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം വിതരണം ചെയ്ത് മഅ്ദിന്‍ അക്കാദമി
പോലീസ് സ്റ്റേഷനുകളിലും ഭക്ഷണ വിതരണം നടത്തി.

മലപ്പുറം | നബിദിനത്തില്‍ വിവിധ ആശുപത്രികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ച ഭക്ഷണം വിതരണം ചെയ്ത് മഅ്ദിന്‍ അക്കാദമി. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് മുര്‍തളാ ശിഹാബ് തങ്ങള്‍ മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജേഷ് രാജന് ഭക്ഷണക്കിറ്റുകള്‍ കൈമാറി. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രവാചകര്‍ മുഹമ്മദ് നബിയുടെ മുഖമുദ്രയായിരുന്നുവെന്നും അശരണരുടെ ഏറ്റവും വലിയ കൂട്ടുകാരനായിരുന്നു മുഹമ്മദ് നബിയെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് സ്റ്റേഷനുകളിലും ഭക്ഷണ വിതരണം നടത്തി. മഅ്ദിന്‍ മാനേജര്‍ ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി, ബഷീര്‍ സഅദി വയനാട്, സി എം ഒ. ഡോ. ഫസീല, ഹെഡ് നഴ്‌സ് വിനീത, ഷാജി വാറങ്കോട് സംബന്ധിച്ചു.
അക്ബര്‍ മച്ചിങ്ങല്‍, ഇല്യാസ് മേല്‍മുറി 27, സിദ്ധീഖ് പുല്ലാണിക്കോട് ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കി.