Business
വിമാനം റദ്ദാക്കി ലുഫ്താന്‍സാ എയര്‍ലൈന്‍സും
നിലവില്‍ മൂന്നിലൊന്ന് വിമാനങ്ങളാണ് ലുഫ്താന്‍സാ റദ്ദാക്കിയത്.
ന്യൂഡല്‍ഹി| യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍ലൈന്‍സാണ് ലുഫ്താന്‍സാ. ഇപ്പോള്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലുഫ്താന്‍സാ സര്‍വീസുകള്‍ റദ്ദാക്കിയതായാണ് വാര്‍ത്തകള്‍. പ്രാറ്റ് ആന്റ് വിറ്റ്‌നി എഞ്ചിനുകളാണ് ലുഫ്താന്‍സയില്‍ ഉളളത്. നേരത്തെ കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് തങ്ങളുടെ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതിലും പ്രാറ്റ് ആന്റ് വിറ്റ്‌നി എഞ്ചിനുകളാണ് ഉളളത്. ഈ എഞ്ചിനുകള്‍ കേടായത് കാരണമാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. ഇതേ പ്രശ്‌നമാണ് ലുഫ്താന്‍സയും ഇപ്പോള്‍ നേരിടുന്നത്.
നിലവില്‍ മൂന്നിലൊന്ന് വിമാനങ്ങളാണ് ലുഫ്താന്‍സാ റദ്ദാക്കിയത്. അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്റ് വിറ്റ്‌നിയുടെ ഇന്റര്‍നാഷണല്‍ എയ്‌റോ എഞ്ചിന്‍ നിര്‍മിച്ചതില്‍ വന്ന പിഴവ് ലുഫ്താന്‍സ ആരോപിച്ചു. എയര്‍ക്രാഫ്റ്റുകളുടെ എഞ്ചിന്‍ നിര്‍മിക്കുന്നതിലും സര്‍വീസ് ചെയ്യുന്നതിലും എല്ലാം മികവ് പുലര്‍ത്തുന്നവരാണ് പ്രാറ്റ് ആന്റ് വിറ്റ്‌നി കമ്പനി. പ്രാറ്റ് ആന്‍ഡ് വിറ്റ്നി എഞ്ചിനുകളുപയോഗിക്കുന്ന രണ്ട് ഇന്ത്യന്‍ എയര്‍ലൈന്‍സുകളാണ് ഗോ ഫസ്റ്റ്, ഇന്‍ഡിഗോ എന്നിവര്‍. രണ്ട് എയര്‍ലൈനുകള്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എഞ്ചിനുകള്‍ വിതരണം ചെയ്യുന്നതില്‍ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി വരുത്തിയ പിഴവ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു. അതിന്റെ ഫലമായി കഴിഞ്ഞ ദിവസം ഗോ ഫസ്റ്റ് പാപ്പര്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. 61 വിമാനങ്ങളുളള ഗോ ഫസ്റ്റ് എയര്‍ലൈന്‍സില്‍ 28 എണ്ണം നിര്‍ത്തിവെച്ചിരിക്കുകയാണ്. അതില്‍ 25 വിമാനങ്ങള്‍ക്കും എഞ്ചിന്‍ തകരാറാണ്.





