From the print
നബി സ്‌നേഹമാണ് ഏറ്റവും പവിത്രം: കാന്തപുരം ഉസ്താദ്
മുഹമ്മദ് നബി സാധാരണക്കാരനാണെന്ന് പറഞ്ഞു നിസ്സാരപ്പെടുത്തിയാൽ അവർ വിജയിക്കില്ലെന്നും നബിക്കെതിരെ സംസാരിച്ചാൽ നന്മകൾ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം | പ്രവാചകൻ മുഹമ്മദ് നബിയെ എപ്പോഴും ഓർത്തുകൊണ്ടിരിക്കണമെന്നും നബിയോടുള്ള സ്‌നേഹമാണ് ഏറ്റവും പവിത്രമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ. പള്ളിമുക്ക് ത്വയ്ബ സെന്റർ നടത്തിയ സീറത്തുന്നബി രാജ്യാന്തര ഇസ്്ലാമിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് നബി സാധാരണക്കാരനാണെന്ന് പറഞ്ഞു നിസ്സാരപ്പെടുത്തിയാൽ അവർ വിജയിക്കില്ലെന്നും നബിക്കെതിരെ സംസാരിച്ചാൽ നന്മകൾ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
യു എ ഇ മതകാര്യ വകുപ്പ് ഉപദേഷ്ടാവ് സയ്യിദ് അലി അൽ ഹാശിമി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞ് സഖാഫി അധ്യക്ഷത വഹിച്ചു. പി എ ഹൈദ്രൂസ് മുസ്്ലിയാർ, സയ്യിദ് അലി ബാഫഖി, ഔൻ അൽ ഖദ്ദൂമി, ഫാറൂഖ് നഈമി, ഇസ്സുദ്ദീൻ കാമിൽ സഖാഫി, ത്വാഹ മുസ്്ലിയാർ കായംകുളം, സൈഫുദ്ദീൻ, അബൂബക്കർ രത്‌നഗിരി, എൻ അലി അബ്ദുല്ല, കുറ്റൂർ അബ്ദുർറഹ്്മാൻ, മക്കാർ, മഹ്്മൂദ്, പി കെ മുഹമ്മദ് ബാദുഷ സഖാഫി, അബ്ദുൽ കരീം സഖാഫി ഇടുക്കി, റഫീഖ് സഖാഫി ചങ്ങനാശ്ശേരി, അലി ദാരിമി എറണാകുളം, ഹനീഫ് വെട്ടിച്ചിറ, യൂസുഫ് പള്ളിമുക്ക്, സലീം പറയത്തുകോണം, അബ്ദുൽ ജബ്ബാർ കേരളപുരം, മസ്ഊദ് ഇബ്‌നു ഖുറാ തങ്ങൾ, കെ എസ് കെ തങ്ങൾ, സിറാജുദ്ദീൻ ബാഖവി, സയ്യിദ് ഹസ്ബുല്ല ബാഫഖി, ആസാദ് റഹീം, അബ്ദുർറശീദ് പാലക്കാട് പ്രസംഗിച്ചു.