Connect with us

National

തമിഴ്‌നാട്ടില്‍ ലോറി പാഞ്ഞുകയറി; റോഡരികിലിരുന്ന ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് വാനില്‍ അമിത വേഗതയിലെത്തിയ ലോറി പാഞ്ഞുകയറുകയായിരുന്നു. പിന്നാലെ റോഡരികിലിരുന്ന സ്ത്രീകളെ ഇടിക്കുകയായിരുന്നു.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടിലെ തിരുപ്പത്തൂരില്‍ വാഹനാപകടം. അപകടത്തെതുടര്‍ന്ന് ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് വാനില്‍ അമിത വേഗതയിലെത്തിയ ലോറി പാഞ്ഞുകയറുകയായിരുന്നു. പിന്നാലെ റോഡരികിലിരുന്ന സ്ത്രീകളെ ഇടിക്കുകയായിരുന്നു. തിരുപ്പത്തൂരിലെ നാട്രംപള്ളിക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഏഴ് സ്ത്രീകളും സംഭവസ്ഥലത്തു തന്നെ മരിച്ചു.

10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരെല്ലാം ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ രണ്ട് ദിവസത്തെ മൈസൂര്‍ യാത്രയ്ക്കുശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് വാനുകളിലാണ് സംഘം സന്ദര്‍ശിച്ചിരുന്നത്.

നാട്രംപള്ളിക്ക് സമീപമെത്തിയപ്പോള്‍ വാനുകളില്‍ ഒന്ന് തകരാറിലായി. ഇതോടെ യാത്രക്കാര്‍ വാനില്‍ നിന്നിറങ്ങി റോഡരികില്‍ ഇരിക്കുകയായിരുന്നു. ആ സമയത്ത് കൃഷ്ണഗിരിയില്‍ നിന്ന് വന്ന മിനിലോറി അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന വാനുമായി കൂട്ടിയിടിച്ചു. തുടര്‍ന്ന് റോഡരികില്‍ ഇരുന്നവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. അപകട സാധ്യതയുള്ള വളവിലാണ് അപകടമുണ്ടായതെന്ന് തിരുപ്പത്തൂര്‍ പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

 

 

 

Latest