Connect with us

International

ദീര്‍ഘനാള്‍ ഉപയോഗിക്കാത്ത ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യും: ഇലോണ്‍ മസ്‌ക്

അക്കൗണ്ടുകള്‍ എന്നു മുതലാണ് നീക്കം ചെയ്യുകയെന്നതിനെക്കുറിച്ച് മസ്‌ക് വ്യക്തമാക്കിയിട്ടില്ല.

Published

|

Last Updated

ന്യൂഡല്‍ഹി| ദീര്‍ഘ കാലം ഉപയോഗിക്കാത്ത ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക്. അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിലൂടെ ഉപഭോക്താക്കളുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കുറവ് വന്നേക്കാമെന്നും മസ്‌ക് പറഞ്ഞു. ട്വിറ്റര്‍ പോളിസി അനുസരിച്ച് അക്കൗണ്ടുകള്‍ എന്നെന്നേക്കുമായി നീക്കം ചെയ്യപ്പെടാതിരിക്കാന്‍ ഒരു ഉപഭോക്താവ് 30 ദിവസത്തില്‍ ഒരിക്കലെങ്കിലും ട്വിറ്ററില്‍ ലോഗിന്‍ ചെയ്തിരിക്കണം. അക്കൗണ്ടുകള്‍ എന്നു മുതലാണ് നീക്കം ചെയ്യുകയെന്നതിനെക്കുറിച്ച് മസ്‌ക് വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ സജീവമല്ലാത്ത അക്കൗണ്ടുകള്‍ ആര്‍ക്കൈവ് ചെയ്യുമെന്നും മസ്‌ക് അറിയിച്ചിട്ടുണ്ട്. ആര്‍ക്കൈവ് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ യഥാര്‍ത്ഥ ഉപഭോക്താവിന് തിരിച്ചെടുക്കാന്‍ കഴിയുമോയെന്ന കാര്യത്തെക്കുറിച്ചും കമ്പനി വ്യക്തമാക്കിയിട്ടില്ല.

 

 

Latest