Kerala
ലോക്സഭാ തിരഞ്ഞെടുപ്പ്: വ്യാജ അറിയിപ്പുകളിൽ വഞ്ചിതരാകരുത്: കാന്തപുരം
വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്തി കുറ്റക്കാർക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്നും കാന്തപുരം
കോഴിക്കോട് | ആസന്നമായ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി വ്യാജ അറിയിപ്പുകളും പ്രസ്താവനകളും നിലപാടുകളും വരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അവ തികച്ചും വ്യാജമാണെന്നും കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു.
പ്രസ്ഥാന ബന്ധുക്കളും പൊതു സമൂഹവും ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്. വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്തി കുറ്റക്കാർക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
---- facebook comment plugin here -----