Kasargod
വിദ്യാര്‍ത്ഥികളെ കേള്‍ക്കുന്നു'; എസ് എസ് എഫ് സംസ്ഥാന പര്യടനത്തിൻ്റെ ആദ്യഘട്ടം പൂര്‍ത്തിയായി
ബദിയടുക്ക ഡിവിഷന്‍ സംഗമം എസ് എസ് എഫ് കേരള ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു

കാസർകോട് | എസ് എസ് എഫ് ഗോള്‍ഡൻ ഫിഫ്റ്റി ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രതിനിധികളുടെ ഡിവിഷന്‍ പര്യടനം ജില്ലയില്‍ ആദ്യഘട്ടം പൂര്‍ത്തീകരിച്ചു. വിദ്യാര്‍ത്ഥി കളെ കേള്‍ക്കുന്നു എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സംഗമം കാസർകോട് ജില്ലയിലെ നാല് ഡിവിഷനുകളിലാണ് പൂര്‍ത്തിയായത്.
ബദിയടുക്ക ഡിവിഷന്‍ സംഗമം ദാറുല്‍ ഇഹ്സാന്‍ കാമ്പസില്‍ എസ് എസ് എഫ് കേരള ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുള്ളേരിയ, ഉദുമ, ഉപ്പള ഡിവിഷനുകളില്‍ സംസ്ഥാന പ്രതിനിധികളായ അബ്ദുല്ല സഖാഫി വേങ്ങര, ഷാഫി സഖാഫി എന്നിവര്‍ വിഷയാവതരണം നടത്തി. വിവിധ ഡിവിഷന്‍ കേന്ദ്രങ്ങളിലായി റഈസ് മുഈനി, ഇര്‍ഷാദ് കളത്തൂര്‍, റസാഖ് സഅദി വിദ്യാനഗര്‍, ഫയാസ് പട്ള, മുര്‍ഷിദ് പുളിക്കൂര്‍, ഫൈസല്‍ സൈനി, ഖാദര്‍ സഖാഫി നാരമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
രണ്ടാം ഘട്ട പര്യടനം കുമ്പള, മഞ്ചേശ്വരം, കാഞ്ഞങ്ങാട്, കാസർകോട്, തൃക്കരിപ്പൂര്‍ എന്നീ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഞായറാഴ്ച്ച നടക്കും.
---- facebook comment plugin here -----