National
അറസ്റ്റിലായ കന്യാസ്ത്രീകളെ കാണാന്‍ ഇടത് സംഘത്തെ അനുവദിച്ചില്ല
ഇന്ന് ഛത്തീസ്ഗഢിൽ തങ്ങുന്ന സംഘം നാളെ വീണ്ടും ജയിൽ സന്ദർശിക്കും

റായ്പുർ | ഛത്തീസ്ഗഢില്‍ അറസ്റ്റിലായി ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളെ സന്ദർശിക്കാൻ ഇടത് നേതാക്കളെ അനുവദിച്ചില്ല. എം പിമാരടക്കമുള്ള സംഘത്തെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. സന്ദര്‍ശന സമയം കഴിഞ്ഞെന്ന് ജയില്‍ അധികൃതര്‍ നേതാക്കളെ അറിയിച്ചു. കന്യാസ്ത്രീകളെ കണ്ടേ മടങ്ങൂവെന്ന് ഇടത് സംഘം വ്യക്തമാക്കി. ഇന്ന് ഛത്തീസ്ഗഢില്‍ തങ്ങുന്ന സംഘം നാളെ വീണ്ടും കന്യാസ്ത്രീകളെ കാണാനെത്തും.
വൃന്ദ കാരാട്ട്, ആനി രാജ, എ എ റഹീം, ജോസ് കെ മാണി, കെ രാധാകൃഷണ്ൻ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. കന്യാസ്ത്രീകളെ കേരള എം പിമാര്‍ ജയിലിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇടത് നേതാക്കളുമെത്തിയത്. റോജി എം ജോണ്‍ എം എല്‍ എയും കേരള എം പിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു.
ജാമ്യാപേക്ഷ കീഴ്ക്കോടതി തള്ളിയതോടെ രണ്ട് കന്യാസ്ത്രീകളും ജയിലില്‍ തുടരും. സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷക പറഞ്ഞു. നാളെ പാര്‍ലിമെന്റില്‍ വിഷയം ഗൗരവത്തോടെ അവതരിപ്പിക്കുമെന്ന് എം പിമാര്‍ വ്യക്തമാക്കി.