local body election 2025
കോണ്‍ഗ്രസ്സ് വിട്ട് ബി ജെ പിയിലേക്ക് ചേക്കേറി; സ്ഥാനാര്‍ഥിയായി
മോദി സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളും സാമൂഹികക്ഷേമപദ്ധതികളും പാലക്കാട് നഗരസഭയുടെ വികസനവുമാണ് ബി ജെ പിയിലേക്ക് അടുപ്പിച്ചത്. തങ്ങളും വികസനത്തിന്റെ ഭാഗമാകുകയാണെന്നും സി ആര്‍ വെങ്കിടേശ്വരന്‍ പറഞ്ഞു.
പാലക്കാട് | മുന്‍ധനകാര്യമന്ത്രിയും മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്ന കെ ശങ്കരനാരായണന്റെ പേഴ്‌സനല്‍ അസ്സിസ്റ്റന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച സി ആര്‍ വെങ്കിടേശ്വരനും കുടുംബവും ബി ജെ പിയില്‍ ചേര്‍ന്നു. ഇന്നലെ രാവിലെ ബി ജെ പി ജില്ലാ ഓഫീസിലെത്തിയാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറും സംസ്ഥാന ട്രഷറര്‍ അഡ്വ. ഇ കൃഷ്ണദാസും ചേര്‍ന്ന് സി ആര്‍ വെങ്കിടേശ്വരന്‍, ഭാര്യ സി ആര്‍ വൃന്ദാലക്ഷ്മി എന്നിവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
മോദി സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളും സാമൂഹികക്ഷേമപദ്ധതികളും പാലക്കാട് നഗരസഭയുടെ വികസനവുമാണ് ബി ജെ പിയിലേക്ക് അടുപ്പിച്ചത്. തങ്ങളും വികസനത്തിന്റെ ഭാഗമാകുകയാണെന്നും സി ആര്‍ വെങ്കിടേശ്വരന്‍ പറഞ്ഞു.
സി ആര്‍ ബൃന്ദാലക്ഷ്മിയെ അഞ്ചാം വാര്‍ഡായ കൽപ്പാത്തിയിലെ ബി ജെ പി സ്ഥാനാർഥിയായി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ പ്രഖ്യാപിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി സ്മിതേഷ്, പാലക്കാട് മണ്ഡലം പ്രസിഡന്റ് എം ശശികുമാര്‍ എന്നിവരും പങ്കെടുത്തു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കോണ്‍ഗ്രസ്സ് സീറ്റ് നല്‍കാത്തതാണ് ബി ജെ പിയിൽ ചേരാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.