Heavy rain
കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍; കൊല്ലത്ത് വെള്ളപ്പൊക്കം
നിരവധി വീടുകളില്‍ വെള്ളം കയറി, രണ്ട് ഓട്ടോറിക്ഷ ഒലിച്ചുപോയി
കോട്ടയം | സംസ്ഥാനത്ത് ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമുണ്ടായ കനത്ത മഴയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍. കോട്ടയം പത്തനംതിട്ട ജില്ലകളിലെ ഓരോ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കൊല്ലം ആര്യങ്കാവ്, ഇടപ്പാളയം മേഖലയില്‍ വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. എന്നാല്‍ എവിടെയും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പത്തനംതിട്ടയിലെ കോന്നി-കൊക്കാത്തോട് മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കൊക്കാത്തോട് ഒരു ഏക്കര്‍ പ്രദേശത്തെ നാല് വീടുകളില്‍ വെള്ളം കയറി. വയക്കര, കൊക്കാത്തോട് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. പ്രദേശത്തുനിന്ന് ആളുകളെ മറ്റിപ്പാര്‍പ്പിക്കുകയാണ്. ആവണിപ്പാറ ആദിവാസി കോളനിയിലേക്കുള്ള ഒരേയൊരു സഞ്ചാരമാര്‍ഗമായ കടത്തുവള്ളം ഉള്‍പ്പെടെ ഒഴുകിപ്പോയി. വയക്കരയിലെ പല ചെറിയ അരുവികളും വെള്ളപ്പൊക്കമുണ്ടായി. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു.
കോട്ടയത്ത് രണ്ട് റോഡുകള്‍ തകര്‍ന്നു. കണമലയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ഇവിടെ ഒഴുക്കില്‍പ്പെട്ട സ്ത്രീയെ രക്ഷപ്പെടുത്തി. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ഓട്ടോറിക്ഷകള്‍ ഒലിച്ചുപോയി. ശബരിമലയിലേക്കുള്ള കീരിത്തോട് ബൈപ്പാസ് റോഡ് തകര്‍ന്നു. കുളത്തുപ്പുഴ അമ്പതേക്കറില്‍ വെള്ളം കയറിയിട്ടുണ്ട്. കണമല, എരത്വാപുഴ റോഡുകളില്‍ ഗതാഗത തടസ്സം രൂപപ്പെട്ടുണ്ട്.




