Kerala
കഴക്കൂട്ടം പോലീസ സ്‌റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തിലിരുന്ന് മദ്യപിച്ചു;ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു പോലീസുകാര്‍ കൂട്ടത്തോടെ മദ്യപിക്കുന്നത് നാട്ടുകാരില്‍ ഒരാളാണ് ക്യാമറയില്‍ പകര്‍ത്തിയത്.
തിരുവനന്തപുരം | ഡ്യൂട്ടി സമയത്ത് പോലീസ് സ്‌റ്റേഷന് മുന്നില്‍ വാഹനത്തില്‍ മദ്യപിച്ച പോലീസുകാര്‍ക്കെതിരെ നടപടി. കഴക്കൂട്ടം പോലീസ് സ്‌റ്റേഷണിലെ ഗ്രേഡ് എസ്ഐ അടക്കം ആറ് പോലീസ് ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ പോലീസുകാരാണ്.
ഗ്രേഡ് എഎസ്ഐ ബിനു, സിവില്‍ പോലീസ് ഓഫീസര്‍മാരായ (സിപിഒ) രതീഷ്, മനോജ്, അരുണ്‍, അഖില്‍രാജ്, മറ്റൊരു സിപിഒ ആയ അരുണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍ നടപടി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അതിനുശേഷമേ ഇവര്‍ക്കെതിരെ മറ്റ് നടപടികള്‍ എന്തെങ്കിലും ഉണ്ടാകുമോ എന്ന കാര്യം വ്യക്തമാകൂ.
കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു പോലീസുകാര്‍ കൂട്ടത്തോടെ മദ്യപിക്കുന്നത് നാട്ടുകാരില്‍ ഒരാളാണ് ക്യാമറയില്‍ പകര്‍ത്തിയത്.ഉദ്യോഗസ്ഥര്‍ സിവില്‍ ഡ്രസ്സില്‍ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.പോലീസ് ഉദ്യോഗസ്ഥന്റെ തന്നെ സ്വകാര്യ സ്‌കോര്‍പിയോ കാറില്‍ ഇരുന്നാണ് ഇവര്‍ മദ്യപിച്ചത്. വാഹനമോടിക്കുന്ന സിപിഒ ഉള്‍പ്പടെ മദ്യപിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മദ്യപിച്ച ശേഷം ഇതേ വാഹനത്തില്‍ ഇവര്‍ വിവാഹ സത്കാരത്തിനായി പോയതായും റിപ്പോര്‍ട്ടുകളുണ്ട്



