Connect with us

Kerala

പ്രചാരണത്തെ താന്‍ നയിക്കും; തുടര്‍ ഭരണം ഉറപ്പെന്നും മുഖ്യമന്ത്രി

ഇപ്പോള്‍ നടക്കുന്ന ഭവന സന്ദര്‍ശനം പ്രതിസന്ധികള്‍ മാറ്റും

Published

|

Last Updated

പത്തനംതിട്ട |  വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തെ താന്‍ നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ സമയം മത്സര രംഗത്തുണ്ടാകുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. പത്തനംതിട്ട സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായെങ്കിലും എല്‍ഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ഭവന സന്ദര്‍ശനം പ്രതിസന്ധികള്‍ മാറ്റും. തുടര്‍ഭരണം ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

മുഖ്യമന്ത്രി തന്നെ പ്രചാരണത്തെ നയിക്കുമെന്ന് നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും വ്യക്തമാക്കിയിരുന്നു. ടീമിന്റെ നായകനും മുഖ്യമന്ത്രിയായിരിക്കും. ഭരണത്തുടര്‍ച്ചയുണ്ടായാല്‍ ഭരണകര്‍ത്താക്കളെ സംബന്ധിച്ച് അപ്പോള്‍ തീരുമാനിക്കുമെന്നും ബേബി പറഞ്ഞിരുന്നു.

Latest