Kerala
ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, സ്റ്റൂള്‍ തട്ടിമാറ്റി; കോഴിക്കോട് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം
വൈശാഖനും മരിച്ച യുവതിയും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. യുവതി ഈ വിവരം പുറത്തു പറയുമോയെന്ന് വൈശാഖന്‍ ഭയന്നിരുന്നു
കോഴിക്കോട് | എലത്തൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. യുവതിയുടെ സുഹൃത്ത് കോഴിക്കോട് സ്വദേശി വൈശാഖനെ പോീസ് കസ്റ്റഡിയില്‍ എടുത്തു. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് മാളിക്കടവിനടുത്ത് ഇന്‍ഡസ്ട്രിയലില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വൈശാഖനും മരിച്ച യുവതിയും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. യുവതി ഈ വിവരം പുറത്തു പറയുമോയെന്ന് വൈശാഖന്‍ ഭയന്നിരുന്നു. ഒരുമിച്ചു ജീവനൊടുക്കാമെന്ന് പറഞ്ഞ് വൈശാഖന്റെ ഇന്‍ഡസ്ട്രിയിലേക്ക് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു. ഒരുമിച്ച് തൂങ്ങിമരിക്കാമെന്ന് പറഞ്ഞ് കുരുക്കിട്ട് സ്റ്റൂളില്‍ കയറി നിന്നു. ഇതിനിടെ സ്റ്റൂള്‍ തട്ടിയിട്ട് വൈശാഖന്‍ യുവതിയെ കൊലപ്പെടുത്തി. തുടര്‍ന്ന് വൈശാഖന്‍ ഇവിടെ നിന്നും പോവുകയായിരുന്നു



