Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ് ഐ ടി
മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ പ്രശാന്തിനെയും ചോദ്യം ചെയ്യലിനായി വിളിച്ചിരുന്നു
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ രണ്ടാം തവണയും ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ഈ മാസം 24നാണ് രണ്ടാമത്തെ ചോദ്യം ചെയ്യലുണ്ടായത്.മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ പ്രശാന്തിനെയും ചോദ്യം ചെയ്യലിനായി വിളിച്ചിരുന്നു. ചില രേഖകളുമായി എത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 24ന് എസ്‌ഐടി ഓഫീസില്‍ വച്ചാണ് പ്രശാന്തിനെ ചോദ്യം ചെയ്തത്.
ദ്വാരപാലക പാളികള്‍ കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ പ്രശാന്ത് ഉള്‍പ്പെടുന്ന സംഘം ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.



