Kerala
കെപിസിസിയുടെ തിരഞ്ഞെടുപ്പ് സമതി യോഗത്തിന് ഇന്ന് തുടക്കം; രാഹുല്‍ മാങ്കൂട്ടത്തില്‍ ഒഴികെയുള്ള സിറ്റിങ്ങ് എംഎല്‍എമാര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചേക്കും
തര്‍ക്കങ്ങളും ആശയക്കുഴപ്പമുള്ള സീറ്റുകളില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടേക്കും
തിരുവനന്തപുരം | കെപിസിസി തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള പൊതുമാനദണ്ഡം നിശ്ചയിക്കലാണ് യോഗത്തിന്റെ പ്രധാന അജണ്ട. സീറ്റുകള്‍ വെച്ചുമാറുന്നത് സംബന്ധിച്ച കാര്യങ്ഹളും യോഗത്തില്‍ ചര്‍ച്ചയായേക്കും.
സിറ്റിങ്ങ് എംഎല്‍എമാരില്‍ ഭൂരിഭാഗവും സ്ഥാനാര്‍ഥി പട്ടികയിലുണ്ടാകുമെന്നാണ് സൂചന. അതേ സമയം ലൈംഗിക പീഡനക്കേസില്‍ പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഗണിക്കില്ല. തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് പകരം ആരെ നിര്‍ത്തണമെന്നുതും യോഗം ചര്‍ച്ച ചെയ്യും. അതേ സമയം തര്‍ക്കങ്ങളും ആശയക്കുഴപ്പമുള്ള സീറ്റുകളില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടേക്കും. തിരഞ്ഞെടുപ്പ് സമിതി യോഗം വ്യാഴാഴ്ച വരെ നീണ്ടു നില്‍ക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അഭിപ്രായം അറിയാന്‍ ജില്ലകളിലെ കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ജില്ല തിരിച്ച് നേതൃത്വം കൂടിക്കാഴ്ച നടത്തും. കൊച്ചിയിലെ മഹാപഞ്ചായത്ത് യോഗത്തിലെ അവഗണനയില്‍ പ്രതിഷേധിച്ച് ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂര്‍ എംപി യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്.




