Kerala
കാക്കനാട് സ്ത്രീകള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ 13 കാരിക്ക് വെട്ടേറ്റു; ഗുരുതര പരുക്ക്
പെണ്‍കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചി | കാക്കനാട് ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ 13കാരിയായ പെണ്‍കുട്ടിക്ക് വെട്ടേറ്റു. കാക്കനാട് താമസിക്കുന്ന ഇതരസംസ്ഥാനക്കാരിയായ സൈബ അക്താര എന്ന പെണ്‍കുട്ടിക്കാണ് തലക്ക് വെട്ടേറ്റത്.ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവമുണ്ടായത്. തര്‍ക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരുസ്ത്രീയെ വാക്കത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിക്ക് വെട്ടേറ്റത്.
ആക്രമണം തടയാന്‍ശ്രമിച്ച മറ്റൊരാള്‍ക്കും പരുക്കേറ്റു. അതേസമയം, എന്താണ് തര്‍ക്കത്തിന് കാരണമെന്ന് വ്യക്തമല്ല
---- facebook comment plugin here -----


